കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ രണ്ട് ബോഗികൾ ഷണ്ടിങ്ങിനിടെ പാളം തെറ്റി
ആർക്കും പരിക്കില്ല
Update: 2024-01-20 02:53 GMT
കണ്ണൂർ: കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ രണ്ട് ബോഗികൾ ഷണ്ടിങ്ങിനിടെ പാളം തെറ്റി. പുലർച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.
പിൻഭാഗത്തെ രണ്ട് കോച്ചുകളാണ് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയത്. 5.10 ന് പുറപ്പെടേണ്ട ട്രെയിൻ ഒന്നേകാൽ മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.