ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ട് പേർക്ക് പൊള്ളലേറ്റു

കോഴിക്കോട് മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയെങ്കിലും ബോട്ട് പൂർണ്ണമായും കത്തി നശിച്ചു

Update: 2024-11-10 02:16 GMT
Editor : rishad | By : Web Desk

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ ലക്ഷദ്വീപ് ബോട്ടിന് തീപിടിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം.

ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയെങ്കിലും ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് തീ പൂര്‍ണമായും അണച്ചത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News