നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു; 950 പേർ സമ്പർക്ക പട്ടികയിൽ

സെപ്റ്റംബർ 13ന് നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പാണ് പുറത്തു വിട്ടത്.

Update: 2023-09-14 18:01 GMT
Editor : anjala | By : Web Desk

കോഴിക്കോട്: സെപ്റ്റംബർ 13ന് നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ 24 വയസ്സുകാരനായ ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. സെപ്റ്റംബർ 5ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ ചെലവഴിച്ചു. സെപ്റ്റംബർ 6ന് വൈകീട്ട് 7:30 ന് ഐസൊലേഷൻ ഏരിയയിൽ പ്രവേശിപ്പിച്ചു. അന്നേ ദിവസം രാത്രി 11 മണിക്ക് ഇ ഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും, ട്രയാഗ് ബില്ലിംഗ് ഏരിയകളിലും സന്ദർശിച്ചു.  

സെപ്റ്റംബർ 7ന് രാവിലെ 8.10 ന് എച്ച് ഡി യു സ്റ്റാഫ് വാഷ് റൂമിലും, ഇ ഡി സെക്കൻഡ് ഫാർമസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയിലും സന്ദർശിച്ചു. സെപ്റ്റംബർ 8ന് രാത്രി 8 മണിക്ക് ജനറൽ ഒ പിയിലും 8:30ന് ഇ ഡി ഫാർമസിയിലും സന്ദർശിച്ചു.

Advertising
Advertising

സെപ്റ്റംബർ 10ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബർ 11ന് ഉച്ചക്ക് രണ്ട് മണി മുതൽ ഒമ്പത് മണി വരെയും രാത്രി 11.30 നും ഇ ഡി പ്രയോറിറ്റി ഏരിയ സന്ദർശിച്ചിട്ടുണ്ട്.

സെപ്റ്റംബർ 6ന് വെെകീട്ട് 7.30 നും സെപ്റ്റംബർ 7ന് രാവിലെ 9 മണിക്കും എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും സെപ്റ്റംബർ 9ന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും സെപ്റ്റംബർ 10ന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും സെപ്റ്റംബർ11-ന് ഉച്ചയ്ക്ക് 1.30 നും ഇഖ്‌റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സിൽ സന്ദർശനം നടത്തി.

സെപ്റ്റംബർ 7ന് വൈകീട്ട് 4 മണി, സെപ്റ്റംബർ 8ന് രാവിലെ 9.30, വൈകിട്ട് 4 മണി മുതൽ 4.30 വരെ, സെപ്റ്റംബർ 9ന് രാവിലെ 9:30 നും ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട സന്ദർശിച്ചു.

സെപ്റ്റംബർ 8ന് രാവിലെ 10 മണിക്ക് പാറോപ്പടിയിലെ സ്റ്റേഷനറി ഷോപ്പ്, സെപ്റ്റംബർ 10ന് രാത്രി 9.30ന് ഇഖ്റ ഹോസ്പിറ്റൽ മെയിൻ ഗേറ്റിനു സമീപമുള്ള സ്റ്റേഷനറി ഷോപ്പിലും രാത്രി 9.40ന് ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയൻസ് മാർട്ടും സന്ദർശിച്ചു. സെപ്റ്റംബർ 11ന് ഇഖ്റ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലും നിപ ബാധിതനായ ആരോഗ്യ പ്രവർത്തകൻ സന്ദർശനം നടത്തിയിട്ടുണ്ട്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News