എൽഡിഎഫിന്റെ വിവാദ പത്രപരസ്യത്തിൽ അന്വേഷണമില്ല; പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ മറുപടി

'സരിൻ തരംഗം' പരസ്യത്തിന് അനുമതി തേടിയിട്ടില്ലെന്നും വിവരാവകാശ ചോദ്യത്തിന് പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ മറുപടി

Update: 2024-11-30 02:22 GMT

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിവാദമായ എൽഡിഎഫ് പത്രപരസ്യത്തിൽ അന്വേഷണമില്ല. വിവരാവകാശ ചോദ്യത്തിന് പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറുടേതാണ് മറുപടി. 'സരിൻ തരംഗം' പരസ്യത്തിന് ആരും അനുമതി വാങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണമില്ലെന്നുമുള്ള വിവരാവകാശ മറുപടിയാണ് പുറത്തുവന്നത്. 

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്‌ലിം മാനേജ്‌മെന്റ് പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്റെ സിറാജിലും, 'ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം' എന്ന തലക്കെട്ടോടെ ആയിരുന്നു പരസ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്ന പരസ്യം ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.   

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News