മാസപ്പടി കേസ്: എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല

സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി

Update: 2025-04-09 12:30 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂ ഡൽഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല.തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. SFIO അന്വേഷണം പൂർത്തിയായ സ്ഥിതിക്ക് പുതിയ ഹരജി നിലനിൽക്കുമോ എന്ന് കോടതി ചോദിച്ചു. കേസ് 21 ന് പുതിയ ബെഞ്ച് വീണ്ടും പരിഗണിക്കും. കേസ് ഇനി പുതിയ ബെഞ്ചാണ് കേൾക്കുക. 

മാസപ്പടി കേസിൽ SFIO കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു സിഎംആർഎലിന്റെ ആവശ്യം. എന്നാൽ ആവശ്യം അംഗീകരിക്കാതെയാണ് ഡൽഹി ഹൈക്കോടതി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത്. കേസിൽ വാദം ആരംഭിച്ച ഘട്ടത്തിൽ ഹരജി തീര്‍പ്പാക്കും വരെ തുടര്‍ നടപടിയുണ്ടാകില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വാക്കാല്‍ പറഞ്ഞിരുന്നുവെന്ന് CMRL ചൂണ്ടികാട്ടി.

Advertising
Advertising

എന്നാൽ വാക്കാലുള്ള പരാമർശം ജുഡീഷ്യല്‍ റെക്കോഡില്‍ ഇല്ലെന്ന് കോടതി അറിയിച്ചു. ഇതിന് പിന്നാലെ കേസ് മുൻപ് പരിഗണിച്ചിരുന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് തന്നെ വിടാനും കോടതി തീരുമാനിച്ചു. ഇനി CMRL ന്റെ രണ്ടു ഹരജികളിയും പുതിയ ബെഞ്ചായിരിക്കും പരിശോധിക്കുക. അതേസമയം കേസിൽ SFIO യുടെ അന്വേഷണത്തിന് പിന്നാലെ ഇഡിയും കടന്നുവരുന്നു എന്നും, ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും CMRL ന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ചൂണ്ടികാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ അടക്കം 13 പേരാണ് കേസിൽ പ്രതികളായുള്ളത്.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News