കോഴിക്കോട് ബീച്ചിലെ തിര എവിടെപ്പോയി?; നിരാശരായി സഞ്ചാരികള്‍

ആഴ്ചകൾക്ക് മുൻപ് കോഴിക്കോട് കടൽ ഉൾവലിഞ്ഞിരുന്നു

Update: 2025-11-09 05:02 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: ബീച്ചിൽ വരുന്നവർ ഇപ്പോൾ അന്വേഷിക്കുന്നത് തിര എവിടെയെന്നാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ബീച്ചിൽ തിരയില്ല . ബീച്ച് കാണാൻ എത്തുന്നവർ നിരാശയിലാണ് മടങ്ങുന്നത് . കോഴിക്കോട് ബീച്ചിലെ തിരയെവിടെ എന്ന് എല്ലാവരും ചോദിക്കുന്നു ?

കഴിഞ്ഞ കുറേ ദിവസങ്ങളായി കോഴിക്കോട് ബീച്ചിൽ തിരകളില്ല . ഒരു പുഴയുടെ സ്വഭാവമാണ് ബീച്ചിന് ഇപ്പോൾ. 'തിര കാണാൻ വേണ്ടിയാണ് ബീച്ചിലെത്തുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല.ചളി കെട്ടിക്കിടക്കുകയാണെന്നും ബീച്ചിലെത്തുന്നവർ നിരാശയോടെ പറയുന്നു.കടലിന്റെ ഭംഗി നഷ്ടമായെന്നും ചിലർ പറയുന്നു. തിരയില്ലാത്തത് കൊണ്ട് കാണാൻ ഒരു രസമില്ലെന്നും' ഇവിടെ എത്തുന്നവർ പറയുന്നു.

Advertising
Advertising

പക്ഷേ വിദേശികൾക്ക് , കടലിൽ തിരയില്ലാത്തത് നല്ലതാണെന്ന അഭിപ്രായമുണ്ട്.ആഴ്ചകൾക്ക് മുൻപ് കോഴിക്കോട് കടൽ ഉൾവലിഞ്ഞിരുന്നു. അതിന് ശേഷമാണ് തിര നഷ്ടമായത് . എന്നാൽ ഇത് സ്വാഭാവിക പ്രതിഭാസമാണെന്ന് വിദഗ്ദർ പറയുന്നു. ചെളി അടിഞ്ഞതാണ് കാരണം . കുറച്ച് കഴിഞ്ഞാൽ എല്ലാം പഴയത് പോലെ ഉഷാറാകുമെന്നും വിദഗ്ദർ പറയുന്നുണ്ട്. 

വിഡിയോ റിപ്പോര്‍ട്ട് കാണാം...

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News