ലക്ഷദ്വീപിൽ ദ്വീപുകാരല്ലാത്തവർക്ക് മടങ്ങാൻ ഉത്തരവ്‌

ലക്ഷദ്വീപിൽ ദ്വീപുകാരല്ലാത്തവർക്ക് മടങ്ങാൻ ഉത്തരവ്. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക്ഡെവലപ്മെന്റ് ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും

Update: 2021-06-06 02:37 GMT
Editor : rishad | By : Web Desk
Advertising

ലക്ഷദ്വീപിൽ ദ്വീപുകാരല്ലാത്തവർക്ക് മടങ്ങാൻ ഉത്തരവ്. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക്ഡെവലപ്മെന്റ് ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നും വീണ്ടും ദ്വീപിലെത്തണമെങ്കിൽ എഡിഎമ്മിന്റെ അനുമതി വേണമെന്നും ഭരണകൂടം വ്യക്തമാക്കുന്നു. കഴിഞ്ഞ 29 നാണ് ഒരാഴ്ച സമയം അനുവദിച്ച് ഉത്തരവിറക്കിയത്.  

ഉത്തരവ് സംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചു. ലക്ഷദ്വീപിലേക്ക് ഇപ്പോള്‍ യാത്രകള്‍ക്ക് അനുമതി ഇല്ല. പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം. അതോടൊപ്പം തന്നെയാണ് നിലവില്‍ പെര്‍മിറ്റ് ഉള്ളവരുടേത് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവും നടപ്പിലാക്കുന്നത്. 

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി നിരവധി പേരാണ് ലക്ഷദ്വീപില്‍ ജോലി ചെയ്യുന്നത്. ഇവരെ ഉത്തരവ് കാര്യമായി ബാധിക്കും. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ഭരണകൂടം പറയുന്നത്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News