'മെമ്മറി കാർഡ് കണ്ടിട്ടില്ല'; ദൃശ്യങ്ങൾ പരിശോധിച്ചത് പെൻഡ്രൈവിലെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ

ഫോറൻസിക് പരിശോധന ഫലത്തിൽ 2021 ജൂലൈ 19 ന് മെമ്മറി കാർഡ് പരിശോധിച്ചതായാണ് കണ്ടെത്തൽ

Update: 2022-07-14 05:28 GMT
Editor : Lissy P | By : Web Desk

കൊച്ചി: മെമ്മറി കാർഡ് താൻ പരിശോധിച്ചിട്ടില്ലെന്നും  പെൻഡ്രൈവിലെ ദൃശ്യങ്ങളാണ് താൻ കണ്ടെതെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ വി.വി പ്രതിഷ് കുറുപ്പ്.  താൻ ദൃശ്യങ്ങൾ കണ്ടത് കമ്പ്യൂട്ടറിലെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ഹാഷ് വാല്യൂവിൽ മാറ്റം വന്നതെങ്ങനെയെന്ന് അറിയില്ലെന്നും വിവോ ഫോൺ ഉപയോഗിക്കുന്നില്ലെന്നും പ്രതീഷ് കുറുപ്പ് പറഞ്ഞു.  

പൾസർ സുനിയുടെ അഭിഭാഷകനാണ് അവസാനമായി ഫോണിലെ ദൃശ്യങ്ങൾ വിചാരണ കോടതിയുടെ അനുമതിയോടെ കണ്ടത്. ആദ്യത്തെ അഭിഭാഷകനെ പൾസർ സുനി മാറ്റിയിരുന്നു. പിന്നീടാണ് പ്രതിഷിനെയാണ് അഭിഭാഷകനായി നിയമിച്ചത്. ഫോറൻസിക് പരിശോധന ഫലത്തിൽ 2021 ജൂലൈ 19 ന് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചതായാണ് കണ്ടെത്തൽ.

Advertising
Advertising

എന്നാല്‍ അഭിഭാഷന്‍ ഇതേദിവസം കമ്പ്യൂട്ടറിലാണ് പരിശോധിച്ചതെന്നാണ് പറയുന്നത്.  നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായാണ് ഫൊറൻസിക് പരിശോധനാ ഫലം.  അപ്പോള്‍ ആരാണ്  ജൂലൈ 19 ന് മെമ്മറി കാര്‍ഡ് പരിശോധിച്ചു എന്നതാണ് അന്വേഷണസംഘത്തിന് ഇനി കണ്ടെത്തേണ്ടത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News