കരാറുകാരന് റോഡ് നിർമാണ കുടിശ്ശിക നൽകിയില്ല; പിഡബ്ല്യുഡി ഓഫീസും സ്ഥലവും ജപ്തി ചെയ്തു

ജപ്തി ചെയ്ത സ്ഥലം ലേലത്തിന് വെക്കാനും കോട്ടയം പ്രിൻസിപ്പൽ സബ് കോടതി നിർദേശിച്ചു

Update: 2022-12-14 04:45 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: കരാറുകാരന് റോഡ് നിർമ്മാണത്തിന്റെ കുടിശ്ശിക നല്കാത്തതിനെ തുടർന്ന് പിഡബ്ല്യുഡി ഓഫീസ് ജപ്തി ചെയ്തു. കോട്ടയത്തെ പിഡബ്ല്യുഡി ഓഫീസും ഒരേക്കർ സ്ഥലവുമാണ് ജപ്തി ചെയ്തത്. ജപ്തി ചെയ്ത സ്ഥലം ലേലത്തിന് വെക്കാനും കോട്ടയം പ്രിൻസിപ്പൽ സബ് കോടതി നിർദേശിച്ചു.

2000 മുതൽ 2008 വരെയുള്ള കാലയളവിൽ കോട്ടയം ജില്ലയിൽ നടന്ന റോഡ് നിർമ്മാണങ്ങളുടെ തുക നല്കാത്തിനാണ് ജപ്തി നടപടിക്ക് കോടതി ഉത്തരവിട്ടത്. കരാറുകാരനായ തെള്ളകം സ്വദേശി പിടി തോമസാണ് കോടതിയെ സമീപിച്ചത്. ജ്പ്തി ചെയ്ത് പണം നൽകാൻ കീഴ് കോടതി നിർദേശിച്ചെങ്കിലും ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പിഡബ്ല്യൂഡി അപ്പീൽ പോയി. ഇവിടെ തിരിച്ചടിയാണ് ഉണ്ടായത്.

തുടർന്നാണ് നഗരമധ്യത്തിലെ ഓഫീസും സ്ഥലവും ജപ്തി ചെയ്ത് ലേലം ചെയ്യാൻ തീരുമാനമായത്. അടുത്തമാസം 5 തിയതി 30 സെന്റ് ഭൂമി ലേലത്തിന് വെച്ച് കുടിശിക പണം കണ്ടെത്താനാണ് നിർദേശം. ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേ, ഏറ്റുമാനൂർ വൈക്കം റോഡ് എന്നിവയുടെ നിർമ്മാണ തുകയാണ് കരാറുകാരന് ലഭിക്കാതിരുന്നത്.

കുടിശികയടക്കം ലഭിക്കാതെ വന്നതോടെ റോഡിന്റെ നവീകരണം അടക്കം നിർത്തിവെച്ചതായി കരാറുകാർ കോടതിയെ അറിയിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News