സിപിഎമ്മിന്‍റെ ഏക വനിതാ ഏരിയാ സെക്രട്ടറിയായി എൻ പി കുഞ്ഞുമോള്‍

ബത്തേരി ഏരിയാ സമ്മേളനത്തില്‍ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയകള്‍ രൂപവത്ക്കരിക്കുകയായിരുന്നു.

Update: 2021-11-29 01:44 GMT
Editor : abs | By : Web Desk

സിപിഎമ്മിന്‍റെ വയനാട്ടിലെ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി എൻ പി കുഞ്ഞുമോളെ തെരഞ്ഞെടുത്തു. മീനങ്ങാടി ഏരിയാ സെക്രട്ടറിയായാണ്‌ 54കാരിയായ കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടത്‌. സുൽത്താൻ ബത്തേരി ഏരിയാകമ്മിറ്റി വിഭജിച്ച്‌ സുൽത്താൻ ബത്തേരി, മീനങ്ങാടി ഏരിയാ കമ്മിറ്റികൾ രൂപീകരിച്ചപ്പോൾ മീനങ്ങാടി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കേരള സിപിഎമ്മിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ ഏരിയാ സെക്രട്ടറിയാണ് കുഞ്ഞുമോള്‍. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ഏരിയാ സെക്രട്ടറിയായിരുന്ന ജി തങ്കമ്മയാണ് ഇതിനു മുമ്പ് ഏരിയാ സെക്രട്ടറിയായിരുന്ന വനിത. ഇപ്പോൾ കേരളത്തിലുള്ള ഏക വനിതാ ഏരിയാ സെക്രട്ടറി ആണ് കുഞ്ഞുമോൾ.

Advertising
Advertising

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്‌. 2001ൽ പാർട്ടി അംഗമായ കുഞ്ഞുമോൾ, സിപിഎം അമ്പലവയൽ ലോക്കൽ കമ്മിറ്റി അംഗം, ബത്തേരി ഏരിയ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌.

അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമാണ്. അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ മറ്റത്തില്‍ പൈലിക്കുഞ്ഞ് ആണ് ഭര്‍ത്താവ്. മകന്‍ സജോണ്‍ കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്. താലൂക്ക് ആശുപത്രി ജീവനക്കാരിയായ സൈവജയാണ് മകള്‍. ഭര്‍ത്താവ് പൈലിക്കുഞ്ഞിനെ കാര്‍ഷികവൃത്തിയില്‍ സഹായിച്ചതിന് ശേഷം കിട്ടുന്ന സമയം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയാണ് പതിവെന്ന് കുഞ്ഞുമോള്‍ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News