വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് സംശയം

മല്ലപ്പള്ളി പാടിമൺ സ്വദേശികളായ വർഗീസ്, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്

Update: 2024-04-11 04:37 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി പാടിമൺ സ്വദേശികളായ വർഗീസ് ഭാര്യ അന്നമ്മ വർഗീസ് എന്നിവരാണ് മരിച്ചത്. ഗ്യാസ് ലിണ്ടർ പൊട്ടിത്തെറിച്ചാണോ മരണമെന്നാണ് സംശയം.

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള സഹോദരൻ ചെന്ന് നോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടത്. ഇരുവരുടെയും തൊട്ടടുത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച നിലയിലും കണ്ടെത്തിയിരുന്നു. മരിച്ച വർഗീസും ഭാര്യയും ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്.പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News