വഖഫ് ബില്ലിനെ അനുകൂലിച്ച കെസിബിസിക്കും സിബിസിഐക്കും മറുപടിയുമായി പി. സന്തോഷ് കുമാർ

മുനമ്പം വിഷയം പുതിയ ഭേദഗതിയിലൂടെ പരിഹരിക്കാനാകും എന്ന സിബിസിഐ നിലപാട് ശരിയല്ല

Update: 2025-04-01 05:13 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: വഖഫ് ബില്ലിനെ അനുകൂലിച്ച കെസിബിസിക്കും സിബിസിഐക്കും മറുപടിയുമായി പി. സന്തോഷ് കുമാർ എംപി. എംപിമാരെ നിയന്ത്രിക്കുന്നത് മത സംഘടനകളല്ല രാഷ്ട്രീയപാർട്ടികൾ ആണെന്ന് പി. സന്തോഷ് കുമാർ എംപി മീഡിയവണിനോട് പറഞ്ഞു.

മുനമ്പം വിഷയം പുതിയ ഭേദഗതിയിലൂടെ പരിഹരിക്കാനാകും എന്ന സിബിസിഐ നിലപാട് ശരിയല്ലന്നും വസ്തുതകൾ മനസ്സിലാക്കാതെയാണ് സിബിസിഐയുടെ പ്രതികരണം എന്നും സന്തോഷ് കുമാർ കൂട്ടിച്ചേര്‍ത്തു.

വഖഫ് നിയമഭേദഗതി ബില്ല് പാർലമെന്‍റിൽ ചർച്ചക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്നായിരുന്നു കെസിബിസിയുടെ ആഹ്വാനം. മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടണം.

Advertising
Advertising

മുനമ്പക്കാർക്കു ഭൂമി വിറ്റ ഫാറൂഖ് കോളജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്നാണ് ഉറപ്പിച്ചു പറഞ്ഞത്. എന്നിട്ടും എതിർവാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണമെന്നും കേരളത്തിലെ എംപിമാരോട് കെസിബിസി പ്രസിഡന്‍റ് കർദിനാൾ ക്ലീമീസ് കതോലിക്കാ ബാവ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് അലക്സ് വടക്കുംതല എന്നിവർ ആവശ്യപ്പെട്ടു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News