പാലക്കാട്ടെ നെല്ല് സംഭരണം; മന്ത്രിമാരുടെ യോഗം ശനിയാഴ്ച

വി.എൻ.വാസൻ, എം.ബി.രാജേഷ്, ജി.ആർ.അനിൽ, കെ.കൃഷ്ണൻകുട്ടി എന്നിവരാണ് യോഗം ചേരുക

Update: 2025-11-05 10:17 GMT

തിരുവനന്തപുരം: പാലക്കാട്ടെ നെല്ല് സംഭരണത്തിൽ ശനിയാഴ്ച മന്ത്രിമാർ യോഗം ചേരും. പാലക്കാട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ, മന്ത്രി വി.എൻ വാസവൻ എന്നിവരാണ് യോഗം ചേരുക.സഹകരണ സ്ഥാപനങ്ങൾ വഴി നെല്ല് എടുക്കാൻ ആലോചനയുണ്ട്. സഹകരണ സ്ഥാപനങ്ങൾ നെല്ലെടുത്ത് അരിയാക്കിയാൽ സപ്ലൈകോ സ്വീകരിക്കും. എട്ടാം തീയതി ചേരുന്ന യോഗത്തിനുശേഷം സംസ്ഥാന വ്യാപകമായി നെല്ല് സംഭരണ ത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.

ഊർജ്ജിതമായ ഇടപെടലാണ് നടക്കുന്നത്. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ, സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ,കൃഷിമന്ത്രിപി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് യോഗം നടന്നിരുന്നു. ഈ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എട്ടാം തിയതി പാലക്കാട് വച്ചുള്ള മന്ത്രിമാരുടെ യോഗം തീരുമാനിച്ചിട്ടുള്ളത്. പാലക്കാട്ടെ മില്ലുകൾ സർക്കാർ പറഞ്ഞ 30 രൂപയിൽ നിന്ന് താഴ്ത്തി നെല്ല് നൽകാൻ കർഷകരിൽ സമ്മർദം ചെലുത്തുന്നുണ്ട്.അതിന് വഴങ്ങേണ്ടില്ല എന്ന നിലപാടിലാണ് സർക്കാർ. വിശദമായ കാര്യങ്ങൾ ചർച്ചചെയ്യാനാണ് പാലക്കാട് യോഗം ചേരുന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News