പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം

കാവിൽപ്പാട് സ്വദേശി ഫിറോസിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്

Update: 2022-05-02 01:37 GMT

പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവിൽപ്പാട് സ്വദേശി ഫിറോസിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ പെട്രോൾ നിറച്ച കുപ്പി എറിയുകയായിരുന്നു.

ഇന്ന് പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ശ്രീനിവാസന്‍ വധക്കേസില്‍ ഫിറോസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പ്രതികള്‍ സഞ്ചരിച്ച  വാഹനം ഓടിച്ചയാളാണ് ഫിറോസ്. പാലക്കാട് ഇരട്ടക്കൊലപാതകങ്ങളില്‍ പൊലീസ്  അതീവ ജാഗ്രതപുലർത്തുന്ന സാഹചര്യത്തിലാണ് ആക്രമണം. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.

Advertising
Advertising

അതേസമയം  ശ്രീനിവാസൻ വധക്കേസില്‍  മൂന്നുപേർ കൂടി അറസ്റ്റിലായി. പാലക്കാട് മുണ്ടൂർ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബർ അലി, അബ്ബാസ് എന്നിവരാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 16 ആയി.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News