ഷോപ്പിംഗ് മാളിന്റെ നിയമപ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം കൈക്കൂലി; ഭൂരേഖ തഹസില്‍ദാര്‍ പിടിയില്‍

മദ്യവും പെര്‍ഫ്യൂമുകളും കൈക്കൂലിയായി സുധാകരന്‍ കൈപ്പറ്റി

Update: 2024-01-21 01:42 GMT
Advertising

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. നഗരത്തിലെ സ്വകാര്യ ഷോപ്പിംഗ് മാളിന്റെ നിയമപ്രശ്‌നം പരിഹരിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. പണം കൈമാറുന്നതിനിടെയാണ് തഹസില്‍ദാറായ വി. സുധാകരനെ വിജിലൻസ് പിടികൂടിയത്.

പാലക്കാട് സ്വദേശി ഐസക്കിന്റെ കഞ്ചിക്കോട്ടെ ഷോപ്പിംഗ് മാളിന്റെ കൈവശവകാശ രേഖയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം പരിഹരിക്കാന്‍ തഹസില്‍ദാറായ സുധാകരൻ നിരവധി തവണയാണ് ബുദ്ധിമുട്ടിച്ചത്. ഇതിനിടെ മദ്യവും പെര്‍ഫ്യൂമുകളും കൈക്കൂലിയായി സുധാകരന്‍ കൈപ്പറ്റി.

ഒടുവില്‍ കാര്യം നടക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ, ഇത് സാധിക്കില്ലെന്ന് അറിയിച്ചതോടെ ശനിയാഴ്ച വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞ ശേഷം നേരിട്ടെത്താന്‍ നിര്‍ദേശം നൽകി.

ഒടുവില്‍ 50,000 രൂപ നല്‍കാമെന്ന് ഐസക്ക് അറിയിച്ചു. ഈ വിവരം വിജിലന്‍സിനും കൈമാറി. വൈകീട്ട് വിജിലന്‍സ് നല്‍കിയ പണം തഹസിൽദാറിന് നൽകിയപ്പോഴാണ് കൈയോടെ പിടികൂടിയത്.

ഉദ്യോഗസ്ഥനെതിരെ നേരത്തെയും നിരവധി പരാതികളുണ്ടായിരുന്നുവെന്ന് വിജിലന്‍സ് പറയുന്നു. ഇക്കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.

Summary : Palakkad tehsildar arrested in bribery കേസ്


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News