പത്തനംതിട്ട പോക്സോ കേസ്; 57 പേർ അറസ്റ്റിൽ, പിടിയിലാകാനുള്ളത് മൂന്നുപേർ മാത്രം
പ്രതികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസാണ് പത്തനംതിട്ടയിലേത്.
Update: 2025-01-17 01:46 GMT
പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ ഇനി പിടിയിലാകാനുള്ളത് മൂന്ന് പ്രതികൾ മാത്രം. രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ ഉടൻ പിടികൂടാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. 60 പ്രതികളുള്ള കേസില്‍ ഒരാഴ്‌ചക്കുള്ളിൽ 57 പേരാണ് അറസ്റ്റിലായത്. പ്രതികളിൽ ഏറെയും കൗമാരക്കാരും യുവാക്കളുമാണ്. പ്രതികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസാണ് പത്തനംതിട്ടയിലേത്.