ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തി മാതൃക കാട്ടണം; മുഖ്യമന്ത്രിയോട് പി.സി ജോർജ്ജ്

മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണെന്നും പി.സി ജോർജ്ജ്

Update: 2021-05-16 03:25 GMT

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മുൻകരുതലുകളോടെ ഏറ്റവും ലളിതമായ രീതിയിൽ ചെയ്യാൻ നിർദേശിച്ച് പിസി ജോർജ്ജിന്റെ ഫേസ്ബുക് പോസ്റ്റ്‌ . കോവിഡ് മഹാമാരി രൂക്ഷമായി നിൽക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന തരത്തിൽ പലവിധ ചർച്ചകൾ പുറത്ത് നടക്കുന്നുണ്ട്. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്‌. പിസി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

ഈ നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ പരമാവധി മുൻകരുതലുകൾ എടുത്തു ഏറ്റവും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്ന് പിസി ജോർജ്ജ് പറയുന്നു. മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണെന്നും പി.സി ഓർമ്മപ്പെടുത്തി.

Advertising
Advertising

അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വരുന്ന 20നാണ് സത്യപ്രതിജ്ഞ ചടങ്ങ്. പന്തലടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി പണികൾ പുരോഗമിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. 800 പേര്‍ക്ക് വേദിയിലേക്ക് പ്രവേശനം ഉണ്ടാകും എന്നാണ് അറിയിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.

പിസി ജോർജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ബഹുമാനപെട്ട മുഖ്യമന്ത്രി,

കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയിൽ പലവിധ ചർച്ചകൾ നടക്കുന്നു .

ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്‌ .

എന്നാൽ ഈ നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ പരമാവധി മുൻകരുതലുകൾ എടുത്തു ഏറ്റവും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം . ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇലക്ഷൻ കൗണ്ടിംഗ് ദിനത്തിൽ ചെയ്ത പോലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം .

മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണ്......

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News