പീച്ചി സ്റ്റേഷൻ മർദനം: സസ്‌പെൻഡ് ചെയ്ത പി.എം രതീഷിനെതിരെ കൂടുതൽ നടപടി

മൂന്നുവർഷത്തെ വേതന വർധനവ് വരെ തടഞ്ഞേക്കും

Update: 2025-09-17 03:44 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍: പീച്ചി സ്റ്റേഷനിലെ മർദനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ രതീഷിനെതിരെ കൂടുതൽ നടപടി ഉണ്ടാകും. വാർഷിക വേതന വർധനവ് തടയാനാണ് ആലോചന. രതീഷിന്റെ വിശദീകരണം ലഭിച്ചശേഷമാകും തുടർ നടപടി.ഇന്നലെയാണ് രതീഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഹോട്ടൽ ഉടമയ്ക്കും മകനും മർദനമേറ്റന്ന പരാതിയിൽ ദക്ഷിണ മേഖല ഐജിയുടെതാണ് നടപടി.നിലവിൽ കടവന്ത്ര എസ് എച്ച്ഒയാണ് രതീഷ്.

പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി ഔസേപ്പിനെയും മകനെയുമാണ് പീച്ചി സ്റ്റേഷനില്‍  വെച്ച് മര്‍ദിച്ചത്. 2023 മെയിൽ പീച്ചി എസ്ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം നടന്നത്. മർദനത്തിന്റെ ദൃശ്യങ്ങളും  പുറത്തുവന്നിരുന്നു.  ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദിച്ചതും അപമാനിച്ചതും. ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. സംഭവം വിവാദമായതിന് പിന്നാലെയാണ് രതീഷിനെതിരെ നടപടി എടുത്തത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News