അവസാന വർഷം 80 ശതമാനം ഹാജർ നിർബന്ധം; പ്രതിസന്ധിയിലായി പ്രസവാവധിയെടുത്ത പിജി മെഡിക്കൽ വിദ്യാർഥികൾ
നാഷണൽ മെഡിക്കൽ കൗൺസിലിൻ്റെ മാനദണ്ഡത്തിന് വിരുദ്ധമാണ് കേരള ആരോഗ്യ സർവകലാശാലയുടെ തീരുമാനം
കോഴിക്കോട്: അവസാന വർഷത്തിൽ 80 ശതമാനം ഹാജർ നിർബന്ധമാക്കിയതോടെ പ്രതിസന്ധിയിലായി പ്രസവാവധിയെടുത്ത പിജി മെഡിക്കൽ വിദ്യാർഥികൾ. 2021 ബാച്ചിലെ പി ജി മെഡിക്കൽ വിദ്യാർഥികളാണ് പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയിൽ കഴിയുന്നത്.
നാഷണൽ മെഡിക്കൽ കൗൺസിലിൻ്റെ മാനദണ്ഡത്തിന് വിരുദ്ധമാണ് കേരള ആരോഗ്യ സർവകലാശാലയുടെ തീരുമാനം. മെഡിക്കൽ പിജി പരീക്ഷയെഴുതാൻ അവസാന വർഷത്തിൽ 80 ശതമാനം ഹാജർ വേണമെന്ന കേരള ആരോഗ്യ സർവകലാശാലയുടെ മാനദണ്ഡം നടപ്പിലാക്കുന്നതോടെ നിരവധി വിദ്യാർഥിികളാണ് ബുദ്ധിമുട്ടിലായത്.
ആറു മാസത്തെ പ്രാസവാവധിയെടുത്ത വിദ്യാർത്ഥികൾക്ക് ബാക്കി മുഴുവൻ ദിവസങ്ങളിലും ക്ലാസ്സിൽ ഹജരായാലും 80 ശതമാനം ഹാജര്‍ നേടാനാകില്ല. ഇതോടെ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്.
വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ സർവകലാശാല തയാറാകണമെന്നാണ് വിദ്യാർഥി യൂണിയനുകളുടെ ആവശ്യം.അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നിരവധി വിദ്യാർഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലാകുക.