ആലുവയിൽ പിങ്ക് പൊലീസ് ഓഫീസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ ആക്രമണം

സംഭവത്തിൽ കൊൽക്കത്ത സ്വദേശി സീമയെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2022-06-09 02:19 GMT

ആലുവ: ആലുവയിൽ പിങ്ക് പൊലീസ് ഓഫീസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ ആക്രമണം. സീനിയർ വനിതാ പൊലീസ് ഓഫീസർ പി.എം നിഷയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൊൽക്കത്ത സ്വദേശി സീമയെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലെ ശിശുഭവനിലെ കുട്ടികൾക്ക് ലഹരിമരുന്ന് ലഭിക്കുന്നുവെന്ന പരാതിയെ തുടർന്ന് അന്വേഷണത്തിന് എത്തിയ പിങ്ക് പൊലീസ് ഓഫീസർമാരെയാണ് ലഹരി വിൽപനക്കാരിയായ സ്ത്രീ ആക്രമിച്ചത്. ആലുവ ജില്ലാ ആശുപത്രി കവലയിൽ ഇവരെ പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ പിങ്ക് പൊലീസ് ഓഫീസർമാരായ പി.എം നിഷ, സ്നേഹലത എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Advertising
Advertising

വനിതാ പൊലീസുകാരെ  ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ കൂടുതൽ പൊലീസെത്തി കീഴടക്കി. ആലുവ നഗരത്തിലുള്ള അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് ലഹരി മരുന്നുകൾ എത്തിച്ച് നൽകുന്നുവെന്ന പരാതിയെ തുടർന്ന് ഈ പ്രദേശം വനിതാ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. കുട്ടികൾക്ക് ലഹരിമരുന്ന് നൽകി കണ്ണികളാക്കാനുള്ള ശ്രമമാണ് ലഹരിമരുന്ന് മാഫിയ നടത്തുന്നത് എന്ന നിഗമനത്തിലാണ് പൊലീസ്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News