കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ജനവികാരം മാനിച്ചുകൊണ്ട്, ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ കാര്യമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ മുഖ്യമന്ത്രിയെ വേഗത്തിൽ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി

Update: 2026-04-25 15:32 GMT

കോഴിക്കോട്: ജനവികാരം മാനിച്ചാകും‌ കോൺ​ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോൺ​ഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ച ചൂടുപിടിക്കുന്നതിനിടെയാണ് ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കമെന്ന സന്ദേശം ലീഗ് നൽകുന്നത്. ഇപ്പോള്‍നടക്കുന്ന ചർച്ചകളിൽ കാര്യമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയെ വേഗത്തിൽ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'പാർട്ടിയുടെ നിലപാട് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന ചർച്ചകൾ കാര്യമാക്കുന്നില്ല. ഇലക്ഷൻ റിസൾട്ട് വന്നിട്ട് തീരുമാനം എടുക്കും. യുഡിഎഫ് അനുകൂല തരം​ഗമാണ് വിലയിരുത്തുന്നത്. അങ്ങനെയുണ്ടായാൽ സീറ്റുകൾ ഇനിയും വർധിച്ചേക്കാം.'കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Advertising
Advertising

വാൽപ്പാറ ദുരന്തത്തിൽ പെട്ടവരെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു. ചികിത്സാ ചിലവ് പോലും കൊടുത്തിട്ടില്ല. മരിച്ച ഡ്രൈവർക്ക് ചികിത്സാസമയത്ത് ആശുപത്രി മാറ്റാൻ പോലും സമ്മതിച്ചില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News