പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗിന് അനിവാര്യനായ നേതാവ്: പി.എം.എ സലാം

പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെ പൂർണമായും മാറ്റില്ല. നേതൃത്വത്തിൽ പുതുമുഖങ്ങള്‍ വരുമെന്ന് പി.എം.എ സലാം

Update: 2022-05-02 08:37 GMT
Advertising

കോഴിക്കോട് : പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗിന് അനിവാര്യനായ നേതാവെന്ന് ജനറൽ സെക്രട്ടറി പി എംഎ സലാം. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെ പൂർണമായും മാറ്റില്ല. നേതൃത്വത്തിൽ പുതുമുഖങ്ങളും വരും. പ്രവർത്തന ഫണ്ട് ക്യാമ്പയിൻ നീട്ടിയേക്കുമെന്നും പി എംഎ സലാം മീഡിയവണിനോട് പറഞ്ഞു. ലീഗിലെ ഒന്നാമനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന മീഡിയവൺ എഡിറ്റോറിയലിലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തോടാണ് പിഎംഎ സലാമിന്‍റെ പ്രതികരണം. 

 മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട് ക്യാമ്പയിൻ നീട്ടിയേക്കും. പാർട്ടി മെമ്പർമാർക്ക് പൂർണമായും ക്യാമ്പയിന്‍റെ ഭാഗമാകാനായില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് ക്യാമ്പയിന്‍ നീട്ടണമെന്ന  നീട്ടണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.  എന്താണ് വേണ്ടതെന്ന് ആലോചിച്ച് തീരുമാനിക്കും.  അഞ്ച് കോടി രൂപയാണ് ഇത് വരെ പിരിച്ചത്. ഇത്ര തുക പിരിക്കണമെന്ന് ലക്ഷ്യമുണ്ടായിരുന്നില്ലെന്ന് പി.എം.എ സലാം പറഞ്ഞു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News