കാലിത്തീറ്റയിൽനിന്ന് വിഷബാധ: കോട്ടയത്ത് വീണ്ടും പശു ചത്തു
കോട്ടയത്തെ 56 കർഷകരുടെ 257 പശുക്കൾക്കും രണ്ട് ആടുകൾക്കും കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്
Update: 2023-02-09 10:21 GMT
Food Poison
കോട്ടയത്ത് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. ഇതിന് മുമ്പ് കടുത്തുരുത്തിയിലും ഏറ്റുമാനൂരിലും പശുക്കൾ ചത്തിരുന്നു.
കോട്ടയത്തെ 56 കർഷകരുടെ 257 പശുക്കൾക്കും രണ്ട് ആടുകൾക്കും കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. തുടർന്ന് കാലിത്തീറ്റ നിർമാതാക്കൾക്കെതിരെ നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടന്നിട്ടില്ല. വിതരണം ചെയ്ത കാലിത്തീറ്റയെല്ലാം കമ്പനി തിരിച്ചെടുത്തിട്ടുണ്ട്. അതേസമയം, കടുത്തുരുത്തിയിലെ കർഷകൻ പശുവിനെ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Poisoning from cattle fodder: Another cow died in Kottayam