നവകേരള സദസ്സ്; മാധ്യമപ്രവർത്തകനെ വഴി തടഞ്ഞ് പൊലീസ്, സ്‌കൂട്ടർ തള്ളിമറിച്ചിട്ടു

'മാധ്യമം' ഫോട്ടോഗ്രാഫർ മനുവിനെയാണ് പള്ളിപ്പുറത്ത് വെച്ച് പൊലീസ് തടഞ്ഞത്

Update: 2023-12-14 14:51 GMT
Advertising

കോട്ടയം: നവകേരള സദസ് പകർത്താൻ പുറപ്പെട്ട മാധ്യമപ്രവർത്തകനെ പൊലീസ് വഴിതടഞ്ഞു. മാധ്യമം ഫോട്ടോഗ്രാഫർ മനുവിനെയാണ് പള്ളിപ്പുറത്ത് വെച്ച് തടഞ്ഞത്. ഐ.ഡി കാർഡ് കാണിച്ചിട്ടും വാഹനം തള്ളിമറിച്ചിട്ട് താക്കോൽ ഊരിയെടുത്തു പോയി.

Full View

വൈക്കം മണ്ഡലത്തിലെ നവകേരള സദസ്സ് കഴിഞ്ഞതിന് ശേഷം ബോട്ട് മാർഗമാണ് മുഖ്യമന്ത്രി തവണക്കടവ് വഴി അരൂർ മണ്ഡലത്തിലേക്ക് വരുന്നത്. ഇതിന് ശേഷം ബസിൽ കയറിയ മുഖ്യമന്ത്രിയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കവേ മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രഫറായ മനുവിനെ പൊലീസ് തടയുകയായിരുന്നു. സ്‌കൂട്ടറിലെത്തിയ മനുവി തന്റെ ഐഡി കാർഡ് കാണിച്ചിട്ടും പൊലീസ് വഴങ്ങിയില്ല. പൊലീസ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് മനു പറയുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News