തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി
ഭാര്യയുടെ പരാതിയിലാണ് ദസ്തക്കീറിനെ പൊലീസ് പിടികൂടിയത്
Update: 2025-12-20 14:14 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ ദസ്തക്കീറിനാണ് മർദ്ദനമേറ്റത്. മണ്ണംതല പൊലീസ് ക്രൂര മർദനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
മർദ്ദനമേറ്റ ദസ്തക്കീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാളെ മർദ്ദിച്ചിട്ടില്ലെന്ന് പൊലീസിന്റെ വാദം. ഭാര്യയുടെ പരാതിയിലാണ് ദസ്തക്കീറിനെ പോലീസ് പിടികൂടിയത്.