ലക്ഷദ്വീപിൽ ഉപവാസ സമരം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി

കവരത്തി ദ്വീപ് വില്ലേജ് പഞ്ചായത്ത് ഓഫീസിൽ സമരം നടത്തിയ ജനപ്രതിനിധികളെയാണ് പൊലീസ് നീക്കിയത്

Update: 2021-06-07 07:36 GMT

ലക്ഷദ്വീപിൽ ഉപവാസ സമരം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. കവരത്തി ദ്വീപ് വില്ലേജ് പഞ്ചായത്ത് ഓഫീസിൽ സമരം നടത്തിയ ജനപ്രതിനിധികളെയാണ് പൊലീസ് നീക്കിയത്. പ്ലക്കാഡുകളും ബോര്‍ഡുകളും എടുത്ത് മാറ്റി.

അഡ്മിനിസ്ട്രേറ്ററുടെ ജനദ്രാഹ നടപടികള്‍ക്കെതിരെ ദ്വീപ് നിവാസികളുടെ നിരാഹാര സമരം തുടരുകയാണ്. ചരിത്രത്തിലാദ്യമായി ദ്വീപിൽ ഹർത്താൽ പ്രതീതിയാണ് ദ്വീപിലുള്ളത്. കച്ചവട സ്ഥാപനങ്ങൾ അടച്ചു. മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറക്കിയില്ല. വാഹനങ്ങളും നിരത്തിലിറക്കിയില്ല. നിരാഹാര സമരത്തിനായി പ്ലക്കാർഡുകൾ വിതരണം ചെയ്ത മൂന്ന് പേരെ കഴിഞ്ഞ ദിവസം കവരത്തിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം യു.ഡി.എഫ് എം.പിമാർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുമ്പിൽ സമരം നടത്തുകയാണ്. ഒൻപത് എം.പിമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News