പോപ്പുലര്‍ ഫ്രണ്ട് ഹർത്താല്‍; അക്രമം അപലപനീയമെന്ന് ജമാഅത്തെ ഇസ്‌ലാമി

''ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആർക്കുമില്ല''-ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ്

Update: 2022-09-23 17:25 GMT
Advertising

കോഴിക്കോട്: ഭരണകൂടവേട്ടയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത് അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു. 

അതേസമയം സർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും എം.ഐ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് സംഘ്പരിവാർ നേതൃത്വത്തിൽ രാജ്യത്തുടനീളം ദലിത്-മുസ്‌ലിം- പിന്നാക്ക വിഭാഗങ്ങൾക്കെതിരെ വ്യാപകമായ തോതിൽ വിവേചനപരമായ നടപടികൾ തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീറിന്‍റെ പ്രസ്താവന. പക്ഷേ അവ പൊതുമുതൽ നശിപ്പിച്ചും ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തടസ്സപ്പെടുത്തിയുമാകരുതെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആർക്കുമില്ലെന്നും അബ്ദുൽ അസീസ് പറഞ്ഞു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News