ചതുപ്പിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമല്ലെന്നു സൂചന; പോസ്റ്റുമോർട്ടം പൂർത്തിയായി

കമിഴ്ന്നു കിടന്നിരുന്ന മൃതദേഹത്തിന്റെ മുഖമടക്കം അഴുകിയിരുന്നു. ചതുപ്പിൽനിന്നു ദുർഗന്ധം വമിച്ചതോടെ സമീപത്തു പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്

Update: 2023-08-13 14:05 GMT
Editor : Shaheer | By : Web Desk
Advertising

തിരുവല്ല: പത്തനംതിട്ട പുളിക്കീഴിൽ ചതുപ്പിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമാർട്ടം പൂർത്തിയായി. അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകമെന്നു നിഗമനത്തിലെത്താവുന്ന തെളിവുകൾ പോസ്റ്റുമോർട്ടത്തിൽ കിട്ടിയിട്ടില്ലെന്നാണു സൂചന. ശരീരത്തിൽ സംശയകരമായ പരിക്കുകളൊന്നുമില്ലെന്നാണു കണ്ടെത്തൽ.

കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടന്നത്. മൂന്നുമുതൽ അഞ്ചു ദിവസം വരെ ശരീരത്തിനു പഴക്കമുണ്ടെന്നു വ്യക്തമായിട്ടുണ്ട്. കൈകാലുകൾ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്താൻ പൊലീസ് സ്ഥിരീകരിച്ചു.

തിരുവല്ല ഡിവൈ.എസ്.പി എസ്. ആഷാദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പത്തനംതിട്ട പുഴിക്കീഴ് ജംക്ഷനു സമീപത്തെ ചതുപ്പിൽനിന്നാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടന്നിരുന്ന മൃതദേഹത്തിന്റെ മുഖമടക്കം അഴുകിയിരുന്നു. ഇരുകാലുകളും കൈയുകളും നഷ്ടപ്പെട്ട നിലയിലുമായിരുന്നു.

Full View

ചതുപ്പിൽനിന്നു ദുർഗന്ധം വമിച്ചതോടെ സമീപത്തു പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിയോടെ ഫോറൻസിക് സംഘം സ്ഥലത്തെത്തി മൃതദേഹം ആറു മാസം പ്രായമുള്ള കുഞ്ഞിന്റേതാണെന്നു തിരിച്ചറിഞ്ഞിരുന്നു.

Summary: The post-mortem has been completed in the incident where the body of the infant baby girl was found in the swamp near Pathanamthitta, hinting that it is not murder

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News