ഒരു മുസ്‌ലിം സ്ഥാനാർഥിയെയും മത്സരിപ്പിക്കാതെയാണ് ബിജെപി വിജയം നേടിയത്,യോഗി 'ഹിന്ദു രാഷ്ട്രത്തിന്റെ' പ്രധാനമന്ത്രിയാവട്ടെ- പ്രതീഷ് വിശ്വനാഥ്

ഹിന്ദുത്വത്തിൽ ഒരംശം പോലും കലർപ്പില്ലാതെ ചരിത്രം സൃഷ്ടിച്ചുകൊണ്ടു വീണ്ടും അധികാരത്തിൽ എത്തുന്ന യോഗി ആദിത്യനാഥിന് അഭിനന്ദനം

Update: 2022-03-10 08:41 GMT
Editor : Dibin Gopan | By : Web Desk

യുപിയിൽ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ യോഗിയെ അഭിനന്ദിച്ച് വലുതുപക്ഷ സൈബർ ആക്ടിവിസ്റ്റ് പ്രതീഷ് വിശ്വനാഥ്. ഹിന്ദുത്വത്തിൽ ഒരംശം പോലും കലർപ്പില്ലാതെ ചരിത്രം സൃഷ്ടിച്ചുകൊണ്ടു വീണ്ടും അധികാരത്തിൽ എത്തുന്ന യോഗി ആദിത്യനാഥിന് അഭിനന്ദനം. മതേതരത്വം നിലനിർത്താൻ ഒരു മുസ്ലിം സ്ഥാനാർഥികളെയും നിർത്താതെയാണ് ബിജെപി ഈ ഐതിഹാസിക വിജയം നേടിയത് എന്നത് ഈ രാഷ്ട്രത്തിന്റെ ശരിയായ ദിശയാണ് കാണിക്കുന്നതെന്നും പ്രതീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഹിന്ദുത്വത്തിൽ ഒരംശം പോലും കലർപ്പില്ലാതെ ചരിത്രം സൃഷ്ടിച്ചുകൊണ്ടു വീണ്ടും അധികാരത്തിൽ എത്തുന്ന യോഗിജിക്കു അഭിനന്ദനങ്ങൾ .... കാവിവസ്ത്രധാരി ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള പ്രാർത്ഥനകൾ സഫലമാകട്ടെ .........

Advertising
Advertising

മതേതരത്വം നിലനിർത്താൻ ഒരു മുസ്ലിം സ്ഥാനാർഥികളെയും നിർത്താതെയാണ് ബിജെപി ഈ ഐതിഹാസിക വിജയം നേടിയത് എന്നത് ഈ രാഷ്ട്രത്തിന്റെ ശരിയായ ദിശയാണ് കാണിക്കുന്നത്.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News