'ജില്ലാ കലക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു': കുമ്പള ആരിക്കാടി ടോൾ വിരുദ്ധ പ്രതിഷേധം ശക്തം

സ്ഥലത്ത് വൻ പൊലീസ് സന്നാഹ നിലയുറപ്പിച്ചിട്ടുണ്ട്.

Update: 2026-01-14 16:59 GMT

കാസര്‍കോട്: കുമ്പള ആരിക്കാടി ടോൾ വിരുദ്ധ പ്രതിഷേധം ശക്തം. ജില്ലാ കലക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ടോൾ ഗേറ്റിന് മുന്നിൽ യുവജന സംഘടനകളുടെ പ്രതിഷേധം.

യൂത്ത് ലീഗും ഡിവൈഎഫ്ഐയും പ്രതിഷേധിക്കുന്നുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹ നിലയുറപ്പിച്ചിട്ടുണ്ട്.  നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതി പ്രതിഷേധം. 

അതേസമയം സമരസമിതി നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

രണ്ടു ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ ദൂരപരിധി വേണമെന്ന നിബന്ധന ലംഘിച്ചാണ് കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റി ടോൾ പിരിവ് തുടങ്ങിയത്. ആരിക്കാടിയിൽ നിന്ന് 22 കിലോമീറ്റർ അകലെ തലപ്പാടിയിൽ കർണാടകയുടെ ടോൾ പ്ലാസ നേരത്തേയുള്ളതാണ്. തൊട്ടടുത്തു മറ്റൊരു ടോൾപ്ലാസ കൂടി വരുന്നതിനെതിരെ നാട്ടുകാർ സമരത്തിലായിരുന്നു. കാസർകോട് ഭാഗത്തുനിന്നു മംഗളുരുവിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഇനി തലപ്പാടിയിലും ആരിക്കാടിയിലുമായി രണ്ടു ടോൾ നൽകണം.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News