നിയമസഭാംഗത്തിന്‍റെ പരാതിയില്ലെങ്കിൽ അയോഗ്യതാ നടപടികളിലേക്ക് കടക്കാനാവില്ലെന്ന് സ്പീക്കർ; പിന്നാലെ രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് എംഎൽഎയുടെ പരാതി

രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.മുരളിയാണ് സ്പീക്കർക്ക് പരാതി നൽകിയത്

Update: 2026-01-14 16:00 GMT

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി. ഡി.കെ മുരളി എംഎല്‍എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പരാതി പരിശോധിച്ച് സ്പീക്കര്‍ തുടര്‍ നടപടി സ്വീകരിക്കും. പരാതി ലഭിച്ചാല്‍ മാത്രമേ അയോഗ്യതാ നടപടികളിലേക്ക് കടക്കാന്‍ കഴിയൂവെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അയോഗ്യത നടപടിളിലേക്ക് കടക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കണമെന്നുമായിരുന്നു സ്പീക്കര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നത്.

Advertising
Advertising

പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് സ്പീക്കര്‍ പരാതി കൈമാറണമെങ്കില്‍ എംഎല്‍എമാര്‍ പരാതി നല്‍കണം. അത് ലഭിച്ചാല്‍ എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കാം. നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ സൂക്ഷിച്ച് തീരുമാനമെടുക്കേണ്ട വിഷയമാണിത്. കുട്ടയിലെ ഒരു മാങ്ങ കെട്ടുപോയെന്ന് കരുതി കുട്ട മുഴുവന്‍ ചീത്തയാകുന്നില്ലെന്നത് പോലെ ഒരാളുടെ പെരുമാറ്റത്തിന്റെ പേരില്‍ സഭയിലുള്ളവര്‍ മുഴുവനും ഇത്തരക്കാരാണെന്ന് പ്രചരിപ്പിക്കരുതെന്നും സ്പീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡി.കെ മുരളിയുടെ പരാതി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News