പി.എസ് സഞ്ജീവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, പ്രസിഡന്‍റ് എം. ശിവപ്രസാദ്
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ചെറുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി
Update: 2025-02-21 08:12 GMT
തിരുവനന്തുപുരം: പി.എസ് സഞ്ജീവ് പുതിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. ആലപ്പുഴയിൽ നിന്നുള്ള എം. ശിവപ്രസാദിനെ പ്രസിഡന്‍റായും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എം ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ. നാല് ദിവസത്തെ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ചെറുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
Updating...