'വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്': സുജിത് ദാസിന്‍റെ സസ്പെന്‍ഷനില്‍ പി.വി അന്‍വര്‍

പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് പ്രതികരണം

Update: 2024-09-05 16:16 GMT
Editor : ദിവ്യ വി | By : Web Desk

തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി പി.വി അൻവർ എംഎൽഎ. വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നാണ് അൻവർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് സുജിത് ദാസിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡിഐജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.

Advertising
Advertising
Full View

ഗുരുതര ആരോപണങ്ങളാണ് നിലമ്പൂർ എംഎൽഎയായ അൻവർ, സുജിത് ദാസിനും എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും ഉന്നയിച്ചത്. മുൻ മലപ്പുറം എസ്.പി കൂടിയായ സുജിത് ദാസിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നും എസ്.പി ക്യാമ്പിലെ മരം മുറിച്ചെന്നടക്കമുള്ള ആരോപണങ്ങൾ അൻവർ ഉന്നയിച്ചിരുന്നു. കൂടാതെ സുജിത് ദാസുമായുള്ള ഫോൺ സന്ദേശവും അൻവർ പുറത്തുവിട്ടിരുന്നു.

അൻവറിന്റെ വെളിപ്പെടുത്തിലിന് പിന്നാലെ സുജിത് ദാസിനെതിരെ ആദ്യ നടപടിയെന്നോണം പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം ചുമതലകളും നൽകിയിരുന്നില്ല. ഇതിനിടെയാണ് ഇന്ന് വൈകീട്ടോടെ സസ്‌പെൻഷൻ ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News