രാമനാട്ടുകര സ്വർണക്കടത്ത് അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാസംഘത്തിലേക്ക്

സ്വർണം തട്ടിയെടുക്കാനെത്തിയെന്ന് കരുതുന്ന അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി സംഘത്തലെ പ്രധാനി. ശുഹൈബ് വധക്കേസിലെ മുഖ്യ പ്രതി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അർജുൻ ആയങ്കി.

Update: 2021-06-24 03:17 GMT

രാമനാട്ടുകര സ്വർണക്കടത്ത് അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘത്തിലേക്ക്. സ്വർണം തട്ടിയെടുക്കാനെത്തിയെന്ന് കരുതുന്ന അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി സംഘത്തലെ പ്രധാനി. ശുഹൈബ് വധക്കേസിലെ മുഖ്യ പ്രതി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അർജുൻ ആയങ്കി.

21ാം തിയതി നടന്ന ഒരു അപകടത്തിന്റെ പിന്നാലെ പോയപ്പോഴാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ സാന്നിധ്യം മനസിലായത്. സ്വര്‍ണകള്ളകടത്ത് സംഘത്തിന്റെ പോര് അപകടത്തിന് പിന്നിലുണ്ടെന്ന് വിശദമായ അന്വേഷണത്തിലാണ് മനസിലായത്. ഇതിന്റെ വിവിധ അന്വേഷണങ്ങള്‍ വ്യത്യസ്ത ഏജന്‍സികള്‍ നടത്തുന്നുണ്ട്. പ്രധാനമായും കസ്റ്റംസും പൊലീസുമാണ്. കസ്റ്റംസ്, വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിക്കുമ്പോള്‍ പൊലീസാണ് കവര്‍ച്ചാ സംഘങ്ങള്‍ക്ക് പിന്നാലെ പോകുന്നത്. ഈ അന്വേഷണമാണ് കണ്ണൂരിലെ രാഷ്ട്രീയ സംഘങ്ങളിലേക്കും എത്തുന്നത്. 

അര്‍ജ്ജുന്‍ ആയങ്കിയാണ് സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ നിരന്തരം അര്‍ജ്ജുന്‍‌ ആയങ്കിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇന്നലെ അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. 

More to Watch...

Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Bureau

contributor

Similar News