'ആരോടൊപ്പം ഫോട്ടോ ഉണ്ടായാലും ഏത് പാർട്ടിക്കാരനായാലും ലഹരി കണ്ടെത്തിയാൽ നടപടിയെടുക്കും' -മന്ത്രി രമേശ് ചെന്നിത്തല

ലഹരിയെ വേരോടെ പിഴുതെറിയുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Update: 2026-09-18 07:38 GMT

തിരുവനന്തപുരം: ലഹരി കേസുകളിൽ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ആരുടെ കൂടെ ഫോട്ടോ ഉണ്ടെന്നോ ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള ആളാണെന്നോ നോക്കാതെയാണ് ലഹരി കേസിൽ പ്രതികളെ പിടികൂടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐജി തലത്തിലുള്ള അന്വേഷണ സംഘവും ഡാൻസാഫ് ടീമുകളും എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി പൂർണമായും സംയോജിപ്പിച്ചാണ് നിലവിൽ ഓപ്പറേഷൻ തൂഫാൻ പ്രവർത്തിക്കുന്നത്. കേന്ദ്ര ഏജൻസികളുമായും മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഒക്ടോബർ ആദ്യവാരം കേന്ദ്ര ഏജൻസികളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

Advertising
Advertising

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുക മാത്രമല്ല, ലഹരിമുക്തി റീഹാബിലിറ്റേഷനും ശാസ്ത്രീയ രീതിയിലുള്ള പുതിയ പ്രോട്ടോക്കോളും ഐഎംഎയുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്നും ലഹരിയെ വേരോടെ പിഴുതെറിയുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News