കക്ഷി-രാഷ്ട്രീയത്തിനതീതമായി വികസനത്തിനൊപ്പം- മുഹമ്മദ് റിയാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രമേശ് ചെന്നിത്തല

മുഹമ്മദ് റിയാസിന്റെ വാഹനത്തിന്റെ മുന്നിൽ നിന്ന് രമേശ് ചെന്നിത്തല യാത്ര ചെയ്തത് ഇന്നലെ വൈറലായിരുന്നു.

Update: 2022-03-11 15:07 GMT
Editor : Nidhin | By : Nidhin
Advertising

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലത്തെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് നിർമിച്ച വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടനം ഇന്നലെ കഴിഞ്ഞിട്ടും അതിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വാർത്തകൾ അവസാനിക്കുന്നില്ല. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അതുമായി ബന്ധപ്പെട്ട് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്.

കക്ഷി രാഷ്ട്രീയത്തിനതീതമായി നാടിന്റെ വികസനത്തിൽ കൈകോർത്ത് മുന്നോട്ടു പോകുമെന്ന് ചെന്നിത്തല കുറിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനൊപ്പം കാറിൽ

വലിയഴീക്കൽ പാലത്തിലൂടെ യാത്ര ചെയ്യുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചത്. റിയാസിന്റെ വാഹനത്തിന്റെ മുന്നിൽ നിന്ന് രമേശ് ചെന്നിത്തല യാത്ര ചെയ്തത് ഇന്നലെ വൈറലായിരുന്നു.

ഇന്നലെ ചെന്നിത്തലയോടൊപ്പമുള്ള ചിത്രം ' നാടിന്റെ വികസനത്തിൽ കൈകോർക്കാം ' എന്ന കുറിപ്പോടെ മുഹമ്മദ് റിയാസും പങ്കുവച്ചിരിക്കുന്നു.

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിച്ച് ' ചെന്നിത്തലക്കിന്ന ഇന്ന് ദുർദിനമാണല്ലോ' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ചായിരുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Nidhin

contributor

Similar News