ചെങ്കൊടിയേറ്റം, രണ്ടാമൂഴം

Update: 2021-05-02 13:27 GMT
Live Updates - Page 26
2021-05-02 01:26 GMT

ഇന്ന് ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും നടത്തുവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ കമ്മീഷന്‍റെ വെബ്‍സൈറ്റും, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പും, മാധ്യമങ്ങളേയും ആശ്രയിക്കണമെന്നാണ് പൊതുജനങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല

2021-05-02 01:25 GMT

ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ; കേരളമാര്‍ക്ക്?

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതല്‍ 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. 114 കേന്ദ്രങ്ങളിലായി 633 വോട്ടെണ്ണല്‍ ഹാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആദ്യത്തെ അരമണിക്കൂര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. എട്ടരയോടെ ആദ്യഫല സൂചനകള്‍ പുറത്ത് വരും. നാലര ലക്ഷത്തോളം പോസ്റ്റല്‍ വോട്ട് എണ്ണാനുള്ളത് കൊണ്ട് അന്തിമഫലം വൈകാനാണ് സാധ്യത. ഒരു മണ്ഡലത്തില്‍ നിന്ന് 5000 വരെ പോസ്റ്റല്‍ ബാലറ്റുകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. പത്ത് മണിയോടെ കേരളം ആര്‍ക്കൊപ്പമെന്ന ട്രെന്‍ഡ് വ്യക്തമാകും.

2021-05-01 17:37 GMT

കോഴിക്കോട് ജില്ലയിലെ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് വൈകീട്ട് ആറു മുതല്‍‍ ഏഴു ദിവസത്തേക്കാണ് ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്‍ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾകൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിംഗ് സെന്‍ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News