'മഹാമാരി മാറും, തൊഴിലിടങ്ങൾ വീണ്ടും സജീവമാകും' തൊഴിലാളി ദിനാശംസയുമായി ചെന്നിത്തല

മഹാമാരി മാറും തൊഴിലിടങ്ങൾ സജീവമാകും, ജീവിതങ്ങൾ വീണ്ടും തളിരിടും, ചെന്നിത്തല പ്രത്യാശ പങ്കുവെച്ചു.

Update: 2021-05-01 05:56 GMT

ലോക തൊഴിലാളി ദിനത്തില്‍ ആശംസയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാമാരിയിൽ നിന്ന് മുക്തമായ ഒരു ലോകം പടുത്തുയർത്താൻ അത്യധ്വാനം ചെയ്യുകയാണ് തൊഴിലാളികളെന്ന് ചെന്നിത്തല ഓര്‍മിപ്പിച്ചു. രാപ്പകൽ വിശ്രമമറിയാതെ ജോലി ചെയ്യുന്ന അവരോട് നാം എന്നും കടപ്പെട്ടിരിക്കുന്നതായും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞു മുറുക്കിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരും നമ്മോടൊപ്പമുണ്ട്. മഹാമാരി മാറും തൊഴിലിടങ്ങൾ സജീവമാകും, ജീവിതങ്ങൾ വീണ്ടും തളിരിടും, ചെന്നിത്തല പ്രത്യാശ പങ്കുവെച്ചു.

മഹാമാരിയിൽ നിന്ന് മുക്തമായ ഒരു ലോകം പടുത്തുയർത്താൻ അത്യധ്വാനം ചെയ്യുകയാണ് തൊഴിലാളികൾ. രാപ്പകൽ വിശ്രമമറിയാതെ ജോലി...

Posted by Ramesh Chennithala on Friday, April 30, 2021
Advertising
Advertising

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മഹാമാരിയിൽ നിന്ന് മുക്തമായ ഒരു ലോകം പടുത്തുയർത്താൻ അത്യധ്വാനം ചെയ്യുകയാണ് തൊഴിലാളികൾ. രാപ്പകൽ വിശ്രമമറിയാതെ ജോലി ചെയ്യുന്ന അവരോട് നാം എന്നും കടപ്പെട്ടിരിക്കുന്നു. കോവിഡ്- 19 ലോകത്തെ വരിഞ്ഞു മുറുക്കിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരും നമ്മോടൊപ്പമുണ്ട്. മഹാമാരി മാറും, തൊഴിലിടങ്ങൾ വീണ്ടും സജീവമാകും, ജീവിതങ്ങൾ വീണ്ടും തളിരിടും... ഇന്ന് അവകാശപോരാട്ടത്തിന്‍റെ സ്മരണ തുടിക്കുന്ന ദിനം, മെയ്ദിനം.. ലോകതൊഴിലാളി ദിനാശംസകൾ

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News