ചക്ക പാകം ചെയ്തുനല്‍കിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച് യുവാവ്, അറസ്റ്റ്

പത്തനംതിട്ട റാന്നിയില്‍ മദ്യലഹരിയിലായിരുന്നു യുവാവിന്‍റെ പരാക്രമം

Update: 2024-01-07 11:36 GMT
Editor : Shaheer | By : Web Desk

പത്തനംതിട്ട: മദ്യപിച്ചെത്തിയ മകൻ വൃദ്ധ മാതാവിന്‍റെ കൈ തല്ലിയൊടിച്ചതായി പരാതി. പത്തനംതിട്ട റാന്നിയിലാണ് ചക്ക പാകം ചെയ്തുനൽകാത്തതിനെ തുടർന്ന് യുവാവ് അമ്മയെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതി വിജേഷിനെ (36) അറസ്റ്റ് ചെയ്തു.

റാന്നി തട്ടയ്ക്കാട് സ്വദേശി സരോജിനിയെ(70) ആണ് മകന്‍ വിജേഷ് ആക്രമിച്ചത്. കൈയ്ക്കു പുറമെ തലയ്ക്കും പരിക്കേറ്റ സരോജിനിയെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

Full View

Summary: A drunken young man slapped and broken mother's hand in Ranni, Pathanamthitta

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News