ബലാത്സംഗക്കേസ്; ശ്രീകാന്ത് വെട്ടിയാറുടെ മുൻകൂ‍ർ ജാമ്യ ഹരജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്

Update: 2022-02-02 01:44 GMT
Editor : ijas

പീഡന കേസിൽ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാർ സമർപ്പിച്ച മുൻകൂ‍ർ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നുമാണ് ഹരജിക്കാരിന്‍റെ വാദം. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് നേരത്തെ കേസെടുത്തിരുന്നത്.

കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിജീവിതയുടെ വൈദ്യപരിശോധനയും പൂർത്തിയായി. നിലവില്‍ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ഒരു പരാതി മാത്രമാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പരാതി വന്നാൽ അന്വേഷിക്കുമെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertising
Advertising

2020 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്. 'വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്‍റ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉയരുന്നത്.

Summary: The High Court will today hear an anticipatory bail petition filed by Vlogger Srikanth Vettiar in a rape case.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News