പാലക്കാട് ജില്ലയില്‍ ചുരം റോഡുകളിലൂടെയുള്ള യാത്രക്ക് നിയന്ത്രണം

നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തി

Update: 2024-07-30 03:02 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: പാലക്കാട് ജില്ലയിലെ ചുരം റോഡുകളിലൂടെയുള്ള യാത്രക്കും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇന്നു മുതൽ നിയന്ത്രണം ഏര്‍പ്പെടുത്തി.

കനത്ത കാലവർഷത്തെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകൾക്ക് ഇന്ന് (30.07.2024) മുതൽ 02.08.2024 വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനം ഇന്ന്( 30.07.2024) മുതൽ 02.08.2024 വരെ പൂർണമായും നിരോധിച്ചതായും ജില്ല കലക്ടർ അറിയിച്ചു.

അതേസമയം പാലക്കാട് ഗായത്രി പുഴയിലെയും മംഗലം പുഴയിലെയും വിവിധ പാലങ്ങൾ മുങ്ങി.ഗായത്രി പുഴയിലെ വെങ്ങന്നൂർ, പത്തനാപുരം, എടാംപറമ്പ് തുടങ്ങിയ തുടങ്ങിയ പാലങ്ങളാണ് മുങ്ങിയത് .മംഗലം പുഴയിൽ കല്ലാനക്കരയും വെള്ളത്തിനടിയിലായി.

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News