ശബരിമല സ്വർണക്കൊള്ള: ഡി.മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി
ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനാണ് ഡി.മണി എന്നറിയിപ്പെടുന്നത്
Update: 2025-12-25 04:07 GMT
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഡി.മണിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ചെന്നൈയിൽ വെച്ചാണ് ചോദ്യം ചെയ്തത്. ഇന്നും ചോദ്യം ചെയ്യൽ തുടരും. വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് വിറ്റു എന്നായിരുന്നു വ്യവസായിയുടെ മൊഴി.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി അന്വേഷണം മണിയിലേക്ക് എത്തിയത്. ഡി.മണി എന്നത് ഇയാളുടെ യഥാർഥ പേരല്ല. ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനാണ് ഡി.മണി എന്നറിയിപ്പെടുന്നത്. ഇടനിലക്കാരനായ ഒരു ദിണ്ടിഗൽ സ്വദേശിയെക്കൂടി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും മണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും എസ്‌ഐടി നീക്കം തുടങ്ങിയിട്ടുണ്ട്.