പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി: അതൃപ്തി അറിയിച്ച നേതാക്കളുമായി ചർച്ച നടത്തി ആർഎസ്എസ് നേതൃത്വം

പ്രശ്നങ്ങൾ പരിഹരിച്ചതായാണ് സൂചന

Update: 2025-01-27 04:46 GMT
Editor : സനു ഹദീബ | By : Web Desk

പാലക്കാട്: അതൃപ്തി അറിയിച്ച ബിജെപി കൌൺസിലർമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി ആർഎസ്എസ് നേതൃത്വം. പ്രശ്നങ്ങൾ പരിഹരിച്ചതായാണ് സൂചന. യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവനെ പാലക്കാട് ജില്ലാ അധ്യക്ഷനാക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് കൗൺസിലർമാർ ഉൾപ്പടെ ഒരു വിഭാഗം ബിജെപി നേതാക്കൾ എതിരഭിപ്രായവുമായി രംഗത്തെത്തിയത്.

പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തുവെന്നാണ് ഈ വിഭാഗം നേതാക്കളുടെ ആക്ഷേപം. ദേശീയ കൗൺസിൽ അംഗം ശിവരാജൻ ഉൾപ്പെടെ ആറ് നഗരസഭാ കൗൺസിലർമാർ രാജി സന്നദ്ധത അറിയിച്ചിരുന്നു. വിമത വിഭാഗം പ്രത്യേകം യോഗം ചേർന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൗൺസിലർമാർ രാജിവെച്ചാൽ ഭരണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന സാഹചര്യത്തിലാണ് ആർഎസ്എസ് നേതൃത്വം ചർച്ച നടത്തിയത്.

ആർഎസ്എസ് കാര്യാലയത്തിലാണ് കൂടികാഴ്ച നടന്നത്. ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനെ പ്രശാന്ത് ശിവൻ വീട്ടിൽ പോയി കണ്ടു.

ഇതിനിടെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പാലക്കാട്ടെ കൗൺസിലർമാരുമായി സംസാരിച്ചതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ മീഡിയവണിനോട് പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വവുമായി വിഷയം ചർച്ച ചെയ്യുമെന്നും സന്ദീപ് വ്യക്തമാക്കി. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News