മണിയന്‍പിള്ള രാജുവിന്‍റെ കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്, നിര്‍ത്താതെ മുന്നോട്ടെടുത്ത് കാര്‍; തിരുവനന്തപുരത്തെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാറിടിച്ച് നിർത്താതെ പോയ കേസിൽ അറസ്റ്റിലായ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം ലഭിച്ചു

Update: 2026-02-06 07:26 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: നടന്‍ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രധാനപാതയിലേക്ക് വന്ന കാറിലേക്ക് ബൈക്ക് ഇടിച്ചുകയറുന്നത് ദൃശ്യങ്ങളില്‍ കാണാം. കാറില്‍ ഇടിച്ചു തെറിച്ച ബൈക്കില്‍ നിന്നും യുവാക്കള്‍ റോഡിലേക്ക് വീഴുന്നതും  ഈ സമയത്ത് നടന്‍ കാര്‍ നിര്‍ത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. 

അതേസമയം, ഹോണ്‍ അടിച്ചാണ് വന്നതെന്നും അടുത്തെത്തിയപ്പോള്‍ കാറിടിക്കുകയായിരുന്നുവെന്നും അപകടത്തില്‍ പരിക്കേറ്റ യുവാവ് മീഡിയവണിനോട് പറഞ്ഞു. 'വഴുതാക്കാട് വഴി വരുന്ന സമയത്ത് ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് ഒരു കാറിന്‍റെ ഹെഡ് ലൈറ്റ് കണ്ടിരുന്നു. ഹോണ്‍ അടിച്ചാണ് ഞങ്ങള്‍ വന്നത്.  അടുത്ത് എത്താറായപ്പോള്‍  കാര്‍ പെട്ടന്ന് വന്ന് ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാര്‍ ബൈക്ക് നിരക്കി കൊണ്ടുപോകുകയും പിന്നെ നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തു. അപകടത്തിന് ശേഷം കുറച്ച് നേരം റോഡില്‍ കിടന്നു. നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്'. പരിക്കേറ്റ യുവാവ് പറഞ്ഞു.

Advertising
Advertising

അതിനിടെ,തിരുവനന്തപുരത്ത് കാറിടിച്ച് നിർത്താതെ പോയ  കേസിൽ അറസ്റ്റിലായ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം ലഭിച്ചു. ജീവഹാനി സംഭവിക്കുന്ന തരത്തിൽ വാഹനം ഓടിച്ചു, പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ല, വാഹനം നിർത്താതെ ഓടിച്ചുപോയിസ യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.എന്നാൽ ഇതൊക്കെ മണിയൻപിള്ള രാജു നിഷേധിച്ചു.

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് നടനെ അറസ്റ്റ് ചെയ്ത് ജ്യാമ്യത്തിൽ വിട്ടത്. ഇന്നലെ രാത്രി വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് സമീപമാണ്  മണിയൻപിള്ള രാജു ഓടിച്ച കാർ ബൈക്കിൽ ഇടിച്ചത്. രണ്ട് യുവാക്കൾക്ക് പരിക്കേറ്റെങ്കിലും നടൻ കാർ നിർത്താതെ പോയി. പേടിച്ചിട്ടാണ് കാർ നിർത്താതെ പോയതെന്നും ബൈക്ക് തന്റെ വാഹനത്തിലാണ് ഇടിച്ചതെന്നും മണിയൻ പിള്ള രാജു പറഞ്ഞു. മദ്യപിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News