'അനാരോഗ്യ പ്രശ്നം മാത്രമല്ല, എം. കെ മുനീറിനെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയാക്കാത്തത് ജമാഅത്തെ ഇസ്‌ലാമി ഇടപെടൽ മൂലം': എളമരം കരീം

മുനീറിനെ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വം തന്നെയാണെന്നും എളമരം കരീം

Update: 2026-03-27 11:09 GMT

കോഴിക്കോട്: എം. കെ മുനീറിനെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയാക്കാത്തത് ജമാഅത്തെ ഇസ്‌ലാമി ഇടപെടൽ മൂലമെന്ന് സിപിഎം നേതാവ് എളമരം കരീം.

മുസ്‌ലിം ലീഗിൻ്റെ ശക്തനായ നേതാവാണ് മുനീർ. അദ്ദേഹത്തെ സ്ഥാനാർഥിയാക്കാത്തത് അനാരോഗ്യ പ്രശ്നം മൂലം മാത്രമല്ല മറ്റെന്തോ കാര്യമുണ്ട്. ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ പാർട്ടിയാണ്. ജമാഅത്തിനോട് ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചതാണ്. അതുകൊണ്ടാണ് കൊണ്ടാണ് മുനീറിന് സീറ്റ് നൽകാതിരുന്നത്. അദ്ദേഹത്തിൻ്റെ നിലപാട് ലീ​ഗിന് അസംതൃപ്തി ഉണ്ടാക്കിയിരിക്കാം. മുനീറിനെ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വം തന്നെയാണെന്നും എളമരം കരീം പറഞ്ഞു.

Advertising
Advertising

 കോഴിക്കോട് 13 മണ്ഡങ്ങളിലും എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമായി മുന്നോട്ട് പോകുന്നതായും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ കോഴിക്കോട് എത്തും. മുഖ്യമന്ത്രി നാല് ഇടങ്ങളിലെ പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്ത് എന്നാണ് രാഹുൽഗാന്ധി ചോദിച്ചത്. വില കുറഞ്ഞ രീതിയിലാണ് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ സംസാരിക്കുന്നതെന്നും എളമരം കരീം. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News