തെരഞ്ഞെടുപ്പിൽ ചിഹ്നത്തിൽ തട്ടി സ്ഥാനാർഥികൾ; നേരത്തെ അടിച്ച പോസ്റ്ററുകൾ മാറ്റി

ഫുട്ബോൾ ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച വടകരയിലെ ആര്‍എംപി സ്ഥാനാർഥി കെ .കെ രമക്ക് ടെലിവിഷൻ ചിഹ്നമാണ് ലഭിച്ചത്

Update: 2026-03-27 05:09 GMT

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചിഹ്നം ലഭിക്കാതെ പല സ്ഥാനാർഥികളും പ്രതിസന്ധിയിലാണ്. ഫുട്ബോൾ ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച വടകരയിലെ ആര്‍എംപി സ്ഥാനാർഥി കെ .കെ രമക്ക് ടെലിവിഷൻ ചിഹ്നമാണ് ലഭിച്ചത്.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച ക്ലോക്ക് ചിഹ്‌നം സമാന പേരുള്ള എതിർ സ്ഥാനാർഥിക്ക് ലഭിച്ചത് എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി എ.കെ ശശീന്ദ്രനും തലവേദനയാണ്. കഴിഞ്ഞ തവണ ലഭിച്ച ഗ്ലാസ് ചിഹ്നം ഐഎൻഎൽ സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിനും കിട്ടിയില്ല.

ഇതൊന്നും പ്രതിസന്ധി അല്ലെന്നും കാഹളം മുഴക്കുന്ന മനുഷ്യൻ എന്ന തന്‍റെ ചിഹ്നം വോട്ടർമാർക്ക് സുപരിചിതമായി കഴിഞ്ഞെന്നും എ.കെ ശശീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

ചിഹ്‌നം മാറിയത് പ്രതിസന്ധിയാവില്ലെന്ന് രമ പറഞ്ഞു. 2009 ൽ ടി. പി ചന്ദ്രശേഖരൻ പാർലമെന്‍റിലേക്ക് മത്സരിച്ച ടെലിവിഷൻ ചിഹ്‌നമാണ് ഇപ്പോഴും ലഭിച്ചത്. യു. പ്രതിഭക്കും ഫാത്തിമ തഹ്‌ലിയക്കും എതിരായ അധിക്ഷേപം അംഗീകരിക്കാനാവാത്തതാണ്. പ്രതിഭയെ അധിക്ഷേപിച്ച നേതാവിനെതിരായ ലീഗ് നടപടി മാതൃകാപരമാണെന്നും രമ മീഡിയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News