സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്
ഇന്നലെ രണ്ട് തവണയായി പവന് 2200 രൂപ കുറഞ്ഞിരുന്നു
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന്‍ വില 120 രൂപ വര്‍ധിച്ച് 1,06,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 13,265 രൂപയായി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് സമീപകാലങ്ങളിലുണ്ടാകുന്നത്.
ഇന്നലെ രണ്ട് തവണയായി സംസ്ഥാനത്ത് പവന് 2200 രൂപ കുറഞ്ഞിരുന്നു. യുദ്ധസാഹചര്യത്തില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയരുന്നതിനിടെയാണ് വില കുറഞ്ഞത്. പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ്.
ആഗോളവിപണിയിലും സ്വര്‍ണം നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 65 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4450 എന്ന നിലയിലാണുള്ളത്. വെള്ളിവില 2.77 ശതമാനം വര്‍ധിച്ച് 69.72 ഡോളറായി.
എണ്ണവില കുത്തനെ കൂടിയതും ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ വന്‍തോതില്‍ ഇടിച്ചിരുന്നു. സംസ്ഥാനത്ത് പവന് ലക്ഷത്തിന് താഴെയെത്തിയിരുന്നു. എന്നാല്‍, ഇറാനെതിരായ ആക്രമണത്തിന് യുഎസ് താല്‍ക്കാലിക ഇടവേള പ്രഖ്യാപിച്ചതോടെയാണ് വില വീണ്ടുമുയര്‍ന്നത്.