ബിജെപിക്കും കേന്ദ്രസർക്കാരും എതിരായ പരാമർശങ്ങൾ ഒഴിവാക്കി; ദൂരദര്‍ശനെതിരെ സിപിഐ

തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഐക്ക് അനുവദിച്ച പരിപാടിയിൽ പറയേണ്ട ചില ഭാഗങ്ങളാണ് ഒഴിവാക്കിയത്

Update: 2026-03-27 09:06 GMT

തിരുവനന്തപുരം: ദൂരദർശനെതിരെ ഗുരുതരാരോപണവുമായി സിപിഐ. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഐക്ക് അനുവദിച്ച പരിപാടിയിൽ പറയേണ്ട ചില ഭാഗങ്ങൾ ഒഴിവാക്കി. ബിജെപിക്കും കേന്ദ്രസർക്കാരും എതിരായ പരാമർശങ്ങൾ ഒഴിവാക്കിയതായാണ് പരാതി.

തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ദൂരദർശൻ നടത്തുന്ന സംപ്രേഷണത്തിൽ, കേന്ദ്രസർക്കാരിനെയും ആർഎസ്എസിനെയും വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായി സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ദൂരദർശന്‍റെ റെക്കോർഡിങ്ങിൽ നിന്ന് പിന്മാറിയതായി ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ദൂരദര്‍ശന്‍റെ നടപടിക്കെതിരെ തെര‌ഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News