ആലപ്പുഴ അപകടം; കാറിന് 14 വര്‍ഷം പഴക്കം, എബിഎസും എയര്‍ബാഗുമില്ല

മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാരുടെ മൊഴിയെടുത്തു

Update: 2024-12-03 07:48 GMT
Editor : Jaisy Thomas | By : Web Desk

ആലപ്പുഴ: ആലപ്പുഴ കളർകോട് അഞ്ച് വിദ്യാർഥികളുടെ ദാരുണാന്ത്യത്തിൽ കാറുടമക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായാണ് കാർ വാടകയ്ക്ക് നൽകിയെന്നും വാഹനത്തിന് ആന്‍റി ലോക്ക് ബ്രെക്കിങ് സംവിധാനം ഇല്ലെന്നും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാരുടെ മൊഴിയെടുത്തു.

ഏഴ് പേരെ ഉൾക്കൊള്ളുന്ന വാഹനത്തിൽ 11 പേരുമായി കെഎസ്ആർടിസി ബസിന് മുന്നിലേക്ക് പാഞ്ഞുകയറിയാണ് ദാരുണ സംഭവം ഉണ്ടായത്. സിസി ടിവി ദൃശ്യമടക്കം പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ വിശദമായി പരിശോധിച്ചു. 14 വർഷം പഴക്കം ഉള്ളതുകൊണ്ട് തന്നെ കാറിന് എയർ ബാഗ് ഇല്ലായിരുന്നതടക്കം കണ്ടെത്തി.

Advertising
Advertising

വാഹന ഉടമ ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷാമിൽ ഖാൻ നിയമവിരുദ്ധമായാണ് കാർ വാടകക്ക് നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. റെന്‍റ് എ കാർ ലൈസൻസും ടാക്സി പെർമിറ്റും ഇല്ല. ഏഴ് പേർക്ക് മാത്രം ഒരേ സമയം സഞ്ചരിക്കാവുന്ന ഷവർലെറ്റിന്‍റെ ടവേര വാഹനത്തിൽ പോയത് 11 വിദ്യാർഥികളാണ്. വിദ്യാർഥികൾക്ക് നിയമ വിരുദ്ധമായി കാർ വാടകക്ക് നൽകിയതിന് ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്‍റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News