വമ്പൻ ട്വിസ്റ്റ്...; 'തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്ന്,കട്ടിളപ്പാളി പോറ്റിക്ക് നല്‍കാന്‍ നേരത്തെ ഇടപെട്ടു'; നിർണായക കണ്ടെത്തലുമായി റിമാൻഡ് റിപ്പോർട്ട്

എൻ.വാസുവിന്റെ മൊഴിയും പത്മകുമാറിനു കുരുക്കായി

Update: 2025-11-21 05:00 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ നിർണായക കണ്ടെത്തലുമായി റിമാൻഡ് റിപ്പോർട്ട് . തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ നേരത്തെ തന്നെ പത്മകുമാർ ഇടപെടൽ നടത്തി .2019 ഫെബ്രുവരി ബോർഡിനു മുന്നിൽ പത്മകുമാർ വിഷയം അവതരിപ്പിച്ചു . ബോർഡ് അംഗങ്ങൾ ഇതിനെ എതിർത്തു. ഉദ്യോഗസ്ഥ തലത്തിൽ നടപടി തുടങ്ങിയത് അതിനുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൊടുത്തുവിടാൻ നടപടി സ്വീകരിക്കണമെന്ന് പത്മകുമാർ നിർദ്ദേശം നൽകിയതായി മുരാരി ബാബുവും സുധീഷുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertising
Advertising

ദേവസ്വം മുൻ കമ്മീഷണറും ബോർഡ് പ്രസിഡന്റുമായിരുന്ന  എൻ.വാസുവിന്റെ മൊഴിയും പത്മകുമാറിനു കുരുക്കായി.പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിൽ അടുത്ത ബന്ധമെന്നും പോറ്റിയുടെ അപേക്ഷയിൽ പത്മകുമാർ അമിത താല്പര്യമെടുത്തെന്നും എൻ.വാസു മൊഴി നല്‍കിയിട്ടുണ്ട്. നടപടി വേഗത്തിലാക്കാൻ പത്മകുമാർ നിർദ്ദേശം നൽകിയെന്നും വാസുവിന്‍റെ മൊഴിയിലുണ്ട്.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ.പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. 

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വംബോർഡ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും കടകംപള്ളിയിലേക്ക് എത്തുക. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടിളപ്പാളികൾ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News